Movies
ഏറ്റവും വേഗത്തിൽ ആയിരം കോടി ക്ലബ്ബിൽ ഇടം നേടുന്ന ഇന്ത്യൻ സിനിമയായി ധുരന്ധർ: ദ് റിവഞ്ച്. റിലീസ് ചെയ്ത് എട്ടാം ദിനമാണ് ഈ റിക്കാർഡ് നേട്ടം. ഇതുവരെ 1088 കോടി രൂപയാണ് സിനിമയുടെ ആഗോള ഗ്രോസ് ബോക്സ് ഓഫീസ് കളക്ഷൻ.
ഇന്ത്യയിൽ നിന്നും 814 കോടിയും ഓവർസീസിൽ നിന്ന് 274 കോടിയും ചിത്രം വാരിക്കൂട്ടി. ഗൾഫ് രാജ്യങ്ങളിൽ റിലീസ് ഇല്ലാതെയാണ് ധുരന്ധറിന്റെ ഈ വലിയ വിജയമെന്നതും ശ്രദ്ധേയമാണ്.
നിർമാതാക്കളിലൊരാളായ ജിയോ സ്റ്റുഡിയോസ് ആണ് കണക്ക് പുറത്തുവിട്ടത്. 550 കോടിയാണ് ചിത്രം ഇന്ത്യയിൽ നിന്ന് നാല് ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷൻ. വിദേശത്തു നിന്നും ചിത്രം 4 ദിനം കൊണ്ട് സ്വന്തമാക്കിയത് 211 കോടി.
Movies
കാന്താരയിലെ രംഗം വികലമായി അനുകരിച്ചതിന് സത്യവാംഗ്മൂലത്തിലൂടെ നിരുപാധികം ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് ബോളിവുഡ് നടൻ രൺവീർ സിംഗ്.
ഏപ്രിൽ 10-ന് സത്യവാംഗ്മൂലം സമർപ്പിക്കും. കർണാടക ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞവർഷം നവംബറിൽ ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ നടത്തിയ ഋഷഭ് ഷെട്ടിയെ മുന്നിലിരുത്തി നടത്തിയ അനുകരണമാണ് രൺവീറിന്റെ പേരിലുള്ള കേസിന് അടിസ്ഥാനം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിച്ചപ്പോഴാണ് നിരുപാധികം ക്ഷമാപണം നടത്തുന്നെന്ന് അറിയിച്ചത്.
താരത്തിന്റെ ക്ഷമാപണം സത്യസന്ധമായിട്ടാണോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചപ്പോഴാണ് സത്യാവാങ്മൂലം സമർപ്പിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചത്.
ചലച്ചിത്രമേള സമാപനച്ചടങ്ങിൽ കാന്താര സിനിമയെക്കുറിച്ചും അതിലെ ഋഷഭ് ഷെട്ടിയുടെ അഭിനയത്തെക്കുറിച്ചും പറയുമ്പോഴായിരുന്നു രൺവീർ സിംഗിന്റെ അനുകരണം.
ചാവുണ്ഡി ദേവി പൈശാചിക ശക്തിയാണെന്ന തരത്തിലായിരുന്നു അനുകരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരുവിലെ അഭിഭാഷകൻ പരാതി നൽകിയത്.
Movies
കാന്താര 2 സിനിമയിലെ ദൈവക്കോലത്തെ അപമാനിച്ചു എന്ന കേസിൽ നടൻ രൺവീർ സിംഗ് കോടതിയിൽ മാപ്പുപറയണമെന്നും ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തരവിട്ട് കർണാടക ഹൈക്കോടതി.
മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.
2025-ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങിൽ കാന്താരയിലെ ദൈവക്കോലം അനുകരിച്ചതാണ് രൺവീർ സിംഗിനെ കേസിലേയ്ക്കെത്തിച്ചത്.
അഭിഭാഷകനായ പ്രശാന്ത് മെത്തലാണ് രൺവീർ സിംഗിനെതിരെ പരാതി നൽകിയത്. ബംഗളൂരു ഹൈ ഗ്രൗണ്ട്സ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രൺവീർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ച് രൺവീറിന്റെ പ്രവൃത്തിയെ കടുത്ത ഭാഷയിൽ വിമർശിച്ചു.
രൺവീർ നേരത്തെ സോഷ്യൽ മീഡിയയിലൂടെ മാപ്പ് പറഞ്ഞുവെങ്കിലും അത് ആത്മാർഥമല്ലെന്നാണ് പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. നടന്റെ ടീം കൈകാര്യം ചെയ്യുന്ന ട്വിറ്റർ അക്കൗണ്ട് വഴിയുള്ള മാപ്പപേക്ഷ മതിയാകില്ലെന്നും നേരിട്ട് ഹാജരായി മാപ്പ് പറയണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
കുറ്റബോധം പ്രകടിപ്പിക്കാൻ നടൻ നേരിട്ട് എത്തേണ്ടത് അത്യാവശ്യമാണെന്ന് പരാതിക്കാരന്റെ ഭാഗം വാദിച്ചു. രൺവീർ സിംഗ് ചാമുണ്ഡി ഹിൽസ് സന്ദർശിക്കണമെന്നും മാപ്പപേക്ഷിച്ചുകൊണ്ടുള്ള സത്യവാംഗ്മൂലം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
താരങ്ങൾക്ക് ജനങ്ങളിൽ വലിയ സ്വാധീനമുള്ളതിനാൽ അവർക്ക് തങ്ങൾ ചെയ്ത തെറ്റിൽ ഖേദമുണ്ടെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞു.
കോടതിയിൽ മാപ്പ് പറയാമെന്നും ക്ഷേത്രം സന്ദർശിക്കാമെന്നും രൺവീറിന്റെ അഭിഭാഷകൻ കോടതിക്ക് ഉറപ്പ് നൽകി. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഏപ്രിൽ 10-ലേക്ക് മാറ്റി.
Movies
രണവീർ സിംഗിന്റെ ഏറ്റവും പുതിയ ചിത്രമായ ധുരന്ധർ 2 ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മുംബൈയിൽ നടന്ന സ്പെഷൽ സ്ക്രീനിംഗിന് എത്തിയപ്പോൾ രൺവീറിന്റെ അമ്മ അഞ്ജു ഭവ്നാനി ധരിച്ചിരുന്ന ടീ ഷർട്ട് ആണ് ഇപ്പോൾ നാട്ടിലെങ്ങും സംസാരവിഷയം. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച രൺവീറിന്റെ അമ്മയുടെ ചിത്രം തരംഗമായി മാറി.
രൺവീറിന്റെ ഹംസ അലി മസാരി എന്ന തീക്ഷ്ണമായ കഥാപാത്രത്തിന്റെ ചിത്രം പതിപ്പിച്ച കറുത്ത ടീഷർട്ടാണ് അഞ്ജു ധരിച്ചത്. ലളിതവും എന്നാൽ കരുത്തുറ്റതുമായ ഈ ലുക്ക് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. മകന്റെ കരിയറിലെ നാഴികക്കല്ലായ ചിത്രത്തെ അവർ ആഘോഷമാക്കി.
അമ്മ മാത്രമല്ല, രണവീറിന്റെ സഹോദരി റിതിക ഭവ്നാനിയും മറ്റ് കുടുംബാംഗങ്ങളും സിനിമയുമായി ബന്ധപ്പെട്ട പ്രത്യേക വസ്ത്രങ്ങൾ ധരിച്ചാണ് ചടങ്ങിനെത്തിയത്.
രണവീറിന്റെ ഓരോ വിജയത്തിനു പിന്നിലും കുടുംബം നൽകുന്ന വലിയ പിന്തുണയുണ്ട്. സ്പെഷൽ സ്ക്രീനിംഗിൽ സൗമ്യ ടണ്ടൻ, യാമി ഗൗതം തുടങ്ങിയ പ്രമുഖ താരങ്ങൾ പങ്കെടുത്തിരുന്നു. എങ്കിലും, ആ അമ്മ മകനു നൽകിയ പിന്തുണയാണ് ആരാധകർ ആവേശത്തോടെ ഏറ്റെടുത്തത്.
Movies
രൺവീർ സിംഗ് നായകനായ ധുരന്ധർ ദി റിവഞ്ച് എന്ന ചിത്രത്തെ പ്രശംസിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി.
ഓരോ ഫ്രെയിമും യുദ്ധഭേരി പോലെ തോന്നിച്ചു എന്നാണ് ധുരന്ധർ-2നെക്കുറിച്ച് ഋഷഭ് ഷെട്ടി കുറിച്ചത്.
‘ധുരന്ധർ: ദി റിവഞ്ച് ആദ്യ രംഗം മുതൽ നിങ്ങളെ പിടിച്ചിരുത്തുന്നു, ഇത് വെറുമൊരു രണ്ടാം ഭാഗമല്ല, മറിച്ച് ഒരു പ്രസ്താവനയാണ് എന്ന് അദ്ദേഹം കുറിച്ചു. ചിത്രത്തിലെ കഥപറച്ചിലിനെയും അഭിനേതാക്കളുടെ പ്രകടനങ്ങളെയും അദ്ദേഹം വാനോളം പുകഴ്ത്തി.
സഞ്ജയ് ദത്തിന്റെ പ്രകടനത്തെ ഋഷഭ് പ്രത്യേകം പരാമർശിച്ചു. ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരുടെ പ്രകടനങ്ങളെയും ഷെട്ടി പ്രശംസിച്ചു.
വികാസ് നൗലഖയുടെ ദൃശ്യങ്ങളും ശാശ്വത സച്ദേവിന്റെ സംഗീതവും ശിവകുമാർ വി. പണിക്കരുടെ എഡിറ്റിംഗും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Movies
ബോളിവുഡിൽ നിന്നും ആരാധകർ ആകാംഷയോടെ കാത്തിരുന്ന ധുരന്ധർ രണ്ടാം ഭാഗത്തിന് അപ്രതീക്ഷിത തിരിച്ചടി. പലയിടത്തും ബുധനാഴ്ച നടന്ന ചിത്രത്തിന്റെ പെയ്ഡ് പ്രീമിയർ മുടങ്ങി.
മലയാളം, കന്നഡ പതിപ്പുകളുടെ പ്രീമിയർ ഷോ പൂർണമായും റദ്ദാക്കി. തുടർന്ന് സംവിധായകൻ ആദിത്യ ധർ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി.
ഹിന്ദി പതിപ്പ് നേരത്തെ പ്രഖ്യാപിച്ചതുപോലെ തന്നെ പ്രദർശിപ്പിച്ചെന്ന് ആദിത്യ ധർ പ്രസ്താവനയിൽ പറഞ്ഞു. തമിഴ്- തെലുങ്ക് പതിപ്പുകൾ ഒൻപതുമണിമുതൽ ആരംഭിച്ചു.
അപ്രതീക്ഷിത സാങ്കേതിക പ്രശ്നങ്ങളെടുത്തുടർന്ന് മലയാളം, കന്നഡ ഷോകൾ ചിത്രത്തിന്റെ യഥാർഥ റിലീസ് ദിവസമായ വ്യാഴാഴ്ചമാത്രമേ കാണാൻ കഴിയൂവെന്നും സംവിധായകൻ അറിയിച്ചു.
റദ്ദാക്കിയ ഷോകളുടെ പണം തിരികെ നൽകുകയോ, അതേ ടിക്കറ്റുകളിൽ സബ് ടൈറ്റിലുകളോടെയുള്ള ഹിന്ദി പതിപ്പ് കാണാൻ അവസരമൊരുക്കുകയോ ചെയ്യാമെന്ന് ആദിത്യ ധർ വ്യക്തമാക്കി. തുടർന്നാണ് അദ്ദേഹം പ്രേക്ഷകർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചത്.
അതേസമയം കേരളത്തിൽ ഉൾപ്പെടെ പല ഷോകളും റദ്ദാക്കി. ഹിന്ദി പതിപ്പ് പലയിടത്തും വൈകിയാണ് ആരംഭിച്ചത്.
Movies
ധുരന്ധർ ഇനിയും കോടികൾ കൊയ്യുമെന്ന് ഉറപ്പ്. ചിത്രത്തിന്റെ ആദ്യ പ്രീമിയർ കണ്ട ആരാധകർ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ ക്രെഡിറ്റ് അവസാനിക്കുന്നതിന് മുൻപ് സീറ്റ് വിടരുതെന്ന് പറയുകയാണ് സംവിധായകൻ ആദിത്യ ധർ.
ആദ്യ ഭാഗത്തേക്കൾ നിരവധി ട്വിസ്റ്റും സർപ്രൈസ് താരങ്ങളും സിനിമയിലുണ്ടാകുമെന്നും ക്ലൈമാക്സിൽ ഒരു എൻഡ് ക്രെഡിറ്റും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സംവിധായകൻ വെളിപ്പെടുത്തി.
‘‘എന്റെ ഏറ്റവും പ്രിയപ്പെട്ട, ധുരന്ധർ കുടുംബത്തിന്,
2025 ഡിസംബർ അഞ്ചിനാണ്, ധുരന്ധര്‍ ലോകമെമ്പാടുമുള്ള സിനിമാ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. അതിനുശേഷം നിങ്ങൾ സിനിമ കാണുക മാത്രമല്ല ചെയ്തത്, അതിനെ സ്നേഹിച്ചു, അതിൽ ജീവിച്ചു. സിനിമയിലെ ഓരോ നിമിഷത്തെയും കുറിച്ച് ചർച്ച ചെയ്തു, വീണ്ടും കണ്ടു, ആരും ശ്രദ്ധിക്കില്ലെന്ന് ഞാൻ പോലും വിചാരിക്കാത്ത കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു.
ആ മനോഹരവും അപ്രതീക്ഷിതവുമായ യാത്രയിൽ എവിടെയോ, ഞങ്ങളുടെ സിനിമ നിങ്ങളുടേതായി മാറി. പിന്നീട് രാജ്യത്തിന്റെ ലോകത്തിന്റെയും. ഒരു സംവിധായകന് ലഭിക്കാവുന്ന ഏറ്റവും വിനയാന്വിതവും ഹൃദയസ്പർശിയായ സമ്മാനമാണിത്.
അതുകൊണ്ട്, ധുരന്ധര്‍ രണ്ടാം ഭാഗം നിർമിക്കുമ്പോള്‍, ഒരുകാര്യം ഞങ്ങൾക്കു വളരെ വ്യക്തമായി അറിയാമായിരുന്നു: നിങ്ങളെ അദ്ഭുതപ്പെടുത്തണം. നിങ്ങൾ ഇതുവരെ അനുഭവിക്കാത്ത വികാരങ്ങൾ നിങ്ങളെ അനുഭവിപ്പിക്കണം. അതും ആഴത്തിൽ, വളരെ സത്യസന്ധമായി. അതൊരിക്കലും എളുപ്പമല്ല. പക്ഷേ നിങ്ങൾക്കായി, ഞങ്ങൾ പരമാവധി ശ്രമിച്ചു.
ഓരോ ട്വിസ്റ്റും, ഓരോ വികാരവും, അത് അനുഭവിച്ചു തീരേണ്ട രീതിയിൽ തന്നെ നിങ്ങൾക്ക് അനുഭവിക്കാൻ കഴിയുന്നതിനായി ഈ സിനിമയിൽ ഞങ്ങളുടെ ഹൃദയം തന്നെ സമർപ്പിച്ചിരിക്കുന്നു. ഒരു തിയറ്ററിൽ, ഇരുട്ടിൽ, സുഹൃത്തുക്കൾക്കും കുടുംബത്തിനും, അവിടുത്തെ അപരിചിതർക്കും ചുറ്റുമായി, എല്ലാവരും ഒരേ വികാരങ്ങൾ അനുഭവിക്കുന്നു.
അങ്ങനെയാണ് സിനിമകൾ അനുഭവിക്കേണ്ടത്. അല്ലാതെ ഒരാളുടെ ഫോണിൽ മങ്ങിയ ചിത്രത്തിൽ നോക്കി കൊണ്ടല്ല. അതുകൊണ്ട്, സത്യസന്ധമായ അഭ്യർഥന ഇതാ... ‘ദയവായി സ്പോയിലറുകൾ പങ്കുവയ്ക്കരുത്.
ഓരോ ആരാധകനും നിഗൂഢതയോടെ എന്നാൽ ആകാംഷയോടെ തിയറ്ററിൽ പ്രവേശിക്കട്ടെ, അവർക്ക് അവരുടേതായ വ്യക്തിപരമായ അനുഭവങ്ങളുമായി പുറത്തുപോകട്ടെ. ഈ സിനിമയെ ഇന്നത്തെ നിലയിലെത്തിച്ചത് നിങ്ങളാണ്. ഇപ്പോൾ ഇത് എന്തായി മാറുന്നുവോ അതിനെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ചുമതലയാണ് എന്ന് ഞാൻ നിങ്ങളെ വിശ്വസിക്കുന്നു. ഒരുകാര്യം കൂടി, ക്രെഡിറ്റ് അവസാനിക്കുന്നതിനു മുമ്പ് സീറ്റുവിട്ടുപോകരുത്.’’–ആദിത്യ ധർ പറഞ്ഞു.
Movies
ബോളിവുഡ് സൂപ്പർ സ്റ്റാർ രൺവീർ സിംഗ് കേന്ദ്രകഥപാത്രമാകുന്ന സ്പൈ ത്രില്ലർ ധുരന്ധർ ദി റിവഞ്ച് നാളെ തിയറ്ററുകളിൽ. പെയ്ഡ് പ്രിവ്യൂ ഉൾപ്പെടെ ആദ്യദിനം തന്നെ ഇന്ത്യയിൽനിന്നു മാത്രം 100 കോടി രൂപയിലധികം കളക്ട് ചെയ്യുമെന്നാണ് റിപ്പോർട്ട്.
മുംബൈയിൽ നടന്ന പ്രൗഢഗംഭീരമായ ഓഡിയോ ലോഞ്ച് ചടങ്ങിൽ നായകൻ രൺവീർ നടത്തിയ പരാമർശങ്ങൾ ഏറ്റെടുത്ത് ലോകമെന്പാടുമുള്ള ആരാധകർ. "ഇന്ത്യൻ സിനിമയുടെ ഭാവി "ധുരന്ധർ: ദി റിവഞ്ച്' തീരുമാനിക്കും' എന്നാണ് ആരാധകരെ സാക്ഷിയാക്കി രൺവീർ പ്രഖ്യാപിച്ചത്.
ആദ്യ ഭാഗത്തിനു പ്രേക്ഷകർ നൽകിയ ചരിത്രപരമായ വിജയത്തിനും താരം നന്ദി അറിയിച്ചു. റെക്കോർഡ് പ്രതീക്ഷിക്കുന്ന പെയ്ഡ് പ്രിവ്യൂ ആരംഭിച്ചു. പ്രിവ്യൂ ഷോകളിലൂടെ തന്നെ ചിത്രം പല ബോക്സ് ഓഫീസ് റെക്കോർഡുകളും തകർക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
രൺവീർ സിംഗിനൊപ്പം സഞ്ജയ് ദത്ത്, മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ ഉൾപ്പെടെയുള്ള വൻ താരനിര അണിനിരക്കുന്ന ചിത്രം ആദിത്യ ധർ ആണ് സംവിധാനം ചെയ്തത്. മണിക്കൂറുകൾ പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ സ്പൈ ഏജന്റിന്റെ പടയോട്ടം ആരംഭിക്കും.
Movies
ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗിനോട് പത്തു കോടി രൂപ ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയി ക്രിമിനൽസംഘം. സംഘത്തിലെ പ്രധാനിയായ ഹാരി ബോക്സറാണ് ഭീഷണിക്കു പിന്നിലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
രൺവീറിന്റെ മാനേജരുടെ വാട്സാപ് അക്കൗണ്ടിലേക്ക് യുഎസ് നമ്പറിൽനിന്നാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിക്കുകയും അമേരിക്കൻ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രമുഖ സംവിധായകൻ രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിയുതിർത്തതിനു പിന്നാലെയാണ് രൺവീർ സിംഗിനെതിരെയുള്ള ഭീഷണി. രോഹിത് ഷെട്ടിയുടെ വീടിനുനേരെ വെടിവയ്ക്കാൻ ദീപക് ശർമ, സോനു കുമാർ, സണ്ണി കുമാർ എന്നിവർക്ക് മൂന്ന് ലക്ഷം രൂപയാണ് ബിഷ്ണോയി സംഘം വാഗ്ദാനം ചെയ്തിരുന്നത്.
ഇതിൽ 50,000 രൂപ മുൻകൂറായി നൽകിയിരുന്നു. സംഭവത്തിൽ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതീവ പ്രഹരശേഷിയുള്ള ബുള്ളറ്റുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും നടൻ സൽമാൻ ഖാന്റെ വീടിനുനേരെ നടന്ന വെടിവയ്പിലും പ്രതിയായ ശുഭം ലോങ്കറിന് രോഹിത് ഷെട്ടിയുടെ വീടിന് നേരെയുണ്ടായ ആക്രമണത്തിലും പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.
ഗുജറാത്തിലെ അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയി അവിടെയിരുന്നാണ് തന്റെ സംഘത്തെ നിയന്ത്രിക്കുന്നത്. കൊലപാതകങ്ങൾക്കും ഭീഷണിപ്പെടുത്തലുകൾക്കും പുറമെ ലഹരിമരുന്ന്, ആയുധക്കടത്ത് എന്നിവയിലും ഈ സംഘത്തിനു പങ്കുണ്ട്.
ഭീഷണിയുടെ നിഴലിൽ സൽമാൻ ഖാനും ബി ടൗൺ താരങ്ങളും
ബി ടൗൺ സൂപ്പർതാരം സൽമാൻ ഖാൻ ഉൾപ്പെടെയുള്ള പല താരങ്ങൾക്കും ബിഷ്ണോയി സംഘത്തിന്റെ ഭീഷണി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സൽമാൻ ഖാൻ ആണ്. 1998-ൽ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ്ക്ക് സൽമാനോട് പയുള്ളത്.
കൃഷ്ണമൃഗത്തെ ബിഷ്ണോയി മതവിഭാഗം പരിപാവനമായാണു കാണുന്നത്. താരത്തിന്റെ ബാന്ദ്രയിലെ വീടിനുനേരെ വെടിയുതിർത്ത സംഭവങ്ങളും ഒന്നിലധികം വധഭീഷണികളും ഉണ്ടായിട്ടുണ്ട്.
നിലവിൽ സൽമാന് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖാന്റെ സഹോദരീഭർത്താവും നടനുമായ ആയുഷ് ശർമയ്ക്കും അടുത്തിടെ ഭീഷണി ലഭിച്ചിരുന്നു. സൽമാനുമായുള്ള ബന്ധമാണ് ഇദ്ദേഹത്തെയും ലക്ഷ്യംവയ്ക്കാൻ കാരണം.
സൽമാൻ ഖാന്റെ അടുത്ത സുഹൃത്തായിരുന്ന രാഷ്ട്രീയ നേതാവ് ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിഷ്ണോയി സംഘം ഏറ്റെടുത്തിരുന്നു. പഞ്ചാബി ഗായകനായിരുന്ന ഇദ്ദേഹത്തിന്റെ കൊലപാതകത്തിന് പിന്നിലും ലോറൻസ് ബിഷ്ണോയി സംഘമാണെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു.
National
മുംബൈ: കോടികൾ ആവശ്യപ്പെട്ട് ബോളിവുഡ് താരം രൺവീർ സിംഗിന് വാട്സ്ആപ് സന്ദേശം. സംഭവത്തിന് പിന്നാലെ നടന്റെ വീടിന് പുറത്ത് മുംബൈ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
അതേസമയം, നിർമാതാവ് രോഹിത് ഷെട്ടിയുടെ മുംബൈയിലെ വീട്ടിൽ വെടിവയ്പ്പ് നടന്നതിന് പിന്നാലെയാണ് ഈ സംഭവം. ഫെബ്രുവരി ഒന്നിനാണ് രോഹിത് ഷെട്ടിയുടെ ജുഹുവിലെ ഒമ്പത് നില കെട്ടിടത്തിന് നേരെ വെടിവയ്പ്പുണ്ടായത്.
വെടിവയ്പ്പുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒളിവിൽ കഴിയുന്ന ശുഭം ലോങ്കറിന്റെ നിർദേശപ്രകാരമാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും ലോങ്കർ പോലീസ് തിരയുന്ന വ്യക്തിയാണ്.
Movies
ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗും ആദിത്യ ധറും ഒന്നിക്കുന്ന ധുരന്ധർ 2 ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ നോൺ-തിയേറ്ററിക്കൽ ബിസിനസ് റെക്കോർഡുകൾ തകർക്കുന്നു. തിയേറ്റർ റിലീസിന് മുൻപ് തന്നെ ചിത്രം 245 കോടി രൂപയുടെ ബിസിനസ് ഉറപ്പാക്കി.
അടുത്ത കാലത്ത് ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണു ചിത്രത്തിന്റെ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ വിറ്റുപോയത്.
കണക്കുകൾ ഇങ്ങനെ
ഒടിടി ജിയോ ഹോട്ട്സ്റ്റാർ - 150 കോടി, സാറ്റലൈറ്റ് സ്റ്റാർ നെറ്റ്വർക്ക് 50 കോടി, മ്യൂസിക് ടി-സീരീസ് 45 കോടി
ചിത്രത്തിന്റെ ഒന്നാം ഭാഗം ഏകദേശം 140 കോടി രൂപയ്ക്കാണ് നോൺ-തിയേറ്ററിക്കൽ അവകാശങ്ങൾ വിറ്റിരുന്നത്. എന്നാൽ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ ബിസിനസ് മൂല്യം ഇരട്ടിയോളമായി വർധിച്ചു. സാറ്റലൈറ്റ് വിപണിയിൽ വലിയ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, സ്റ്റാർ നെറ്റ്വർക്ക് നൽകിയ 50 കോടി രൂപ ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമാണ്.
ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച നോൺ-തിയേറ്ററിക്കൽ ബിസിനസ് പട്ടികയിൽ ധുരന്ധർ 2- ഇതോടെ മുൻനിരയിൽ ഇടംപിടിച്ചു. ജിയോ സ്റ്റുഡിയോസിന് ഈ ഫ്രാഞ്ചൈസിയിലൂടെ ലഭിക്കുന്ന ലാഭം വളരെ വലുതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ ഏപ്രിലിൽ പുറത്തുവിടുമെന്നാണ് അണിയറക്കാർ നൽകുന്ന സൂചന.
Movies
രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ആക്ഷൻ ത്രില്ലർ ധുരന്ദർ രണ്ടാം ഭാഗത്തിന്റെ ടീസർ എത്തി. ധുരന്ദർ: ദ് റിവഞ്ച് എന്നാണ് സിനിമയുടെ ടൈറ്റിൽ.
രൺവീർ അവതരിപ്പിക്കുന്ന ഹംസ അലി മസാരിയുടെ ഭൂതകാലവും അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാൻ ഡക്കെയ്ത്തിന്റെ മരണ ശേഷം ലയാരിയുടെ രാജാവായി മാറിയ ശേഷമുള്ള ജീവിതവുമാണ് രണ്ടാം ഭാഗത്തില്‍ പ്രമേയമാകുന്നത്. ചിത്രം മാർച്ച് 19ന് മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിൽ റിലീസിനെത്തും.
National
ബംഗളൂരു: കാന്താര സിനിമയുടെ സംവിധായകനൊപ്പം പൊതുവേദിയിലിരിക്കെ സിനിമയിലെ ചാമുണ്ഡി ദേവതയെ അധിക്ഷേപിച്ചെന്നാരോപിച്ച് ബംഗളൂരുവിലെ അഭിഭാഷകൻ നല്കിയ പരാതിയിൽ ബോളിവുഡ് താരം രൺവീർ സിംഗിനെതിരേ ഹൈഗ്രൗണ്ട്സ് പോലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്നാണു കേസ്.
2025 നവംബർ 28ന് ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലാണ് പരാതിക്ക് ആസ്പദമായ സംഭവം. തീര കർണാടകയുടെ ആചാരമായ ഭൂതക്കോലത്തെ അവഹേളിച്ചെന്നു ചൂണ്ടിക്കാട്ടി പ്രശാന്ത് മെതാൽ(46) ആണ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നല്‍കിയത്.
തന്റെ കുലദേവതയായ പഞ്ചുരുളിയെ പ്രേതമാണെന്ന രീതിയിൽ ആംഗ്യം കാണിച്ച് അവഹേളിച്ചു സംസാരിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയാണ് താൻ കണ്ടതെന്നും രൺവീറിനെതിരേ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം.
Movies
കാന്താര സിനിമയിലെ ഹിന്ദു ദൈവങ്ങളെ വികലമായി അനുകരിച്ച് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടൻ രൺവീർ സിംഗിനെതിരെ കേസ്. ബംഗളൂരു പോലീസാണ് കേസെടുത്തത്. കാന്താര സിനിമയിലെ ചാമുണ്ഡി ദൈവത്തെ വികലമായി അനുകരിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കേസെടുത്തത്.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനവേദിയിൽ കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ ചിത്രത്തിലെ നായകൻ ഋഷഭ് ഷെട്ടിയുടെ പ്രകടനത്തെ രൺവീർ അനുകരിച്ചിരുന്നു.
ഋഷഭിന്റെ മുന്നിൽ വച്ചായിരുന്നു രൺവീറിന്റെ അനുകരണം. സിനിമയിൽ പ്രതിപാദിക്കുന്ന പഞ്ചുരുളി ദൈവത്തെ വികലമായി അവതരിപ്പിക്കുകയും ചാമുണ്ഡി ദൈവത്തെ പെൺപ്രേതം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു എന്ന് കാണിച്ചാണ് രൺവീറിനെതിരെ പരാതി നൽകിയിരിക്കുന്നത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്.
ദൈവത്തെ വികലമായി അനുകരിക്കരുത് എന്ന് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ ഋഷഭ് ഷെട്ടി അഭ്യർഥിച്ചിട്ടും രൺവീർ അനുകരണം തുടർന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
കർണാടകയിലെ പരമ്പരാഗത ഭൂതക്കോല ആചാരങ്ങളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ചാമുണ്ഡി തന്റെ കുടുംബദേവതയാണെന്നും പരാതിക്കാരൻ പറയുന്നു. രൺവീർ ബോധപൂർവം ചെയ്തതാണെന്നും മതവിശ്വാസം വ്രണപ്പെടുത്താൻ വേണ്ടി ചെയ്തതാണെന്നും പ്രശാന്ത് മെത്തൽ ആരോപിച്ചു.
Movies
ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ബോക്സ് ഓഫീസ് ഹിറ്റായതോടെ രൺവീർ സിംഗ് തന്റെ കരിയറിലെ ശ്രദ്ധേയമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
എന്നാൽ അതിനിടിയിൽ ഫർഹാൻ അക്തർ ഒരുക്കുന്ന ഡോൺ 3യിൽ നിന്നും താരം പിൻമാറിയതായാണ് സൂചന.
ധുരന്ധറിന്റെ വൻവിജയത്തോടെ അടുത്തതായി താൻ ഏതു തരം സിനിമകൾ ചെയ്യണമെന്ന് അദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നും സഞ്ജയ് ലീല ബൻസാലി, ലോകേഷ് കനക രാജ്, ആറ്റ്ലി എന്നിവരുമായി സഹകരിക്കാൻ താത്പര്യം ഉണ്ടെന്നും നടൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
അതേസമയം തുടർച്ചയായി ഗ്യാംഗ്സ്റ്റർ സിനിമകളിൽ അഭിനയിക്കാൻ താത്പര്യകുറവുണ്ടെന്നും രൺവീർ വ്യക്തമാക്കി. ധുരന്ധർ പുറത്തിറങ്ങിയ ഉടൻ തന്നെ രൺവീർ ഡോൺ 3 ചിത്രത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
Movies
ആമിർ ഖാന്റെയും രൺവീർ സിംഗിന്റെയും അഭിനയത്തെ വിമർശിച്ച് നടനും നിർമാതാവുമായ വിപിൻ ശർമ.
ആമിറിനെയും രൺവീറിനെയും മെത്തേഡ് ആക്ടേഴ്സ് എന്നു വിളിക്കാനാകില്ലെന്നും എല്ലാവർക്കും ഓരോ രീതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരെ സമീൻ പർ എന്ന ചിത്രത്തിലുടെ പ്രശസ്തനാണ് വിപിൻ ശർമ്മ.
ധൂം 3 യിലെ ആമിറിന്റെ അഭിനയം മികച്ചതായിരുന്നെന്നും എന്നാൽ ലഗാൻ എന്ന സിനിമായിൽ ആമിർ വ്യത്യസ്ഥമായി അഭിനയിച്ചുവെങ്കിലും അതിനെ മെത്തേഡ് ആക്ടിംഗ് എന്ന് വിളിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്മാവത് സിനിമയിൽ അലാവുദ്ദീൻ ഖൽജിയായി അഭിനയിച്ച രൺവീർ സിംഗ് പിന്നീട് ആ കഥാപാത്രത്തിൽ നിന്നും പുറത്തിറങ്ങാൻ ഒരുപാട് സമയം എടുത്തു എന്നു പറഞ്ഞിരുന്നു. അതിനെ മെത്തേഡ് ആക്ടിംഗ് എന്നു വിളിക്കാൻ സാധിക്കില്ലെന്നും അത് ആ കഥാപാത്രം ചൊലുത്തിയ സ്വാധീനം മാത്രമാണെന്നും വിപിൻ പറഞ്ഞു.
ഇന്ത്യയിൽ മെത്തേഡ് ആക്ടേസ് ഇല്ല. ഒരു മാസംകൊണ്ട് മെത്തേഡ് ആക്ടിംഗ് ചെയ്യാൻ കഴിയുകയുമില്ല. പാശ്ചാത്ത്യ രാജ്യങ്ങളിലെ അഭിനേതാക്കൾ ഒരു മാസമെടുത്താണ് മെത്തേഡ് ആക്ടിഗ് പഠിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Movies
ചലച്ചിത്രാസ്വാദകർ ആഘോഷമാക്കിയ ധുരന്ധറിന്റെ മഹാവിജയത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍താരം രണ്‍വീര്‍ സിംഗ് സോംബി ത്രില്ലറിനായി ഒരുങ്ങുന്നു. പത്തു ദിവസത്തിനുള്ളില്‍ 500 കോടിയിലേറെ കളക്ഷന്‍ പിന്നിട്ട 'ധുരന്ധ'റിനു ശേഷം രണ്‍വീര്‍ സിംഗ് തിരക്കിലേക്കു കടക്കുകയാണ്.
ഇതിനു പുറമെ അണിയറയില്‍ ബ്രഹ്മാണ്ഡചിത്രങ്ങള്‍ ഒരുങ്ങുന്നതായാണ് ബോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ട്. മെഗാ ബജറ്റ് തെലുങ്ക് ചിത്രത്തിനായി ഡേറ്റ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സോംബി ത്രില്ലറിനായി മുംബൈയില്‍ ഹംഗര്‍ ഗെയിംസ്-സ്റ്റൈല്‍ ലൊക്കേഷന്‍ സജ്ജമാക്കാന്‍ നിര്‍മാതാക്കള്‍ ഒരുങ്ങി.
ജയ് മേത്ത സംവിധാനം ചെയ്യുന്ന സോംബി ത്രില്ലറിലാണ് അദ്ദേഹം അടുത്തതായി അഭിനയിക്കുന്നത്. 2026 ജൂലൈ-ഓഗസ്റ്റില്‍ ആരംഭിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ചിത്രം, മുംബൈയുടെ സാമൂഹികവും വൈകാരികവും ധാര്‍മികവുമായ തകര്ച്ചയ്ക്കിടയിലുള്ള അതിജീവനത്തെ ഇതിവൃത്തമാക്കുന്നു.
കുറഞ്ഞ പ്രമോഷനുകള്‍ ഉണ്ടായിരുന്നിട്ടും ധുരന്ധര്‍ ബോക്സ്ഓഫീസ് തൂത്തുവാരി മുന്നേറുന്ന സമയത്താണ് പുതിയ ചിത്രത്തിന്റെ വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷമാക്കിയത്. 1992 ദി ഹര്‍ഷദ് മേത്ത സ്റ്റോറി എന്ന ഹിറ്റ് ചിത്രത്തിന്റെ സഹസംവിധായകനായ ഹന്‍സല്‍ മേത്തയുടെ മകനാണ് ചിത്രം സംവിധാനം ചെയ്യുന്ന ജയ് മേത്ത. ഡോണ്‍ 3 പൂര്‍ത്തിയാക്കിയതിനുശേഷമാണ് സോംബി ത്രില്ലറിനുവേണ്ടി രണ്‍വീര്‍ ഒരുങ്ങുക.
സോംബി ത്രില്ലറിനായി മുംബൈ നഗരത്തിന്റെ വലിയ ഭാഗങ്ങള്‍ ഡിജിറ്റല്‍ രീതിയില്‍ പുനഃസൃഷ്ടിക്കും. അതു സിനിമയ്ക്ക് വലിയ ആകര്‍ഷണമാകും. ഇതിനായുള്ള അന്വേഷണങ്ങളും പഠനങ്ങളും അണിയറക്കാര്‍ ആരംഭിച്ചു. അതേസമയം, ഏതു കാലഘട്ടമാണ് പുനഃസൃഷ്ടിക്കുക എന്നത് അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ചിത്രത്തിന്റെ പ്രധാന രംഗങ്ങളെല്ലാം മുംബൈയില്‍ ചിത്രീകരിക്കും. തുടര്‍ന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറും. ധുരന്ധര്‍ 2 - റിവഞ്ച് എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2026 മാര്‍ച്ച് 19 ന് തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറക്കാര്‍ ലക്ഷ്യമിടുന്നത്.
Movies
രൺവീർ സിംഗ് നായകനായ ധുരന്ദർ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന് ആറ് ഗൾഫ് രാജ്യങ്ങളിൽ പ്രദർശന വിലക്കേർപ്പെടുത്തി. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് ചിത്രത്തിന് പ്രദർശനവിലക്ക്.
സ്പൈ–ആക്ഷൻ ത്രില്ലർ ചിത്രമായ ധുരന്ദറിലെ പാക്കിസ്ഥാൻ വിരുദ്ധ പരാമർശത്തെ തുടർന്നാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വിജയക്കുതിപ്പ് തുടരുന്നതിനിടെയാണ് ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്. സാമ്പത്തികമായും വലിയ ആഘാതമാകും സിനിമയുടെ നിർമാതാക്കൾ നേരിടേണ്ടി വരിക.
ഫൈറ്റർ, സ്കൈ ഫോഴ്സ്, ദ് ഡിപ്ലോമാറ്റ്, ആർട്ടിക്കിൾ 370, കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങള്‍ക്കും പാക്കിസ്ഥാൻ വിരുദ്ധത ആരോപിച്ച് ഗൾഫിൽ പ്രദർശനവിലക്ക് നേരിട്ടിരുന്നു.
ഹൃത്വിക് റോഷൻ – ദീപിക ചിത്രമായ ഫൈറ്റർ യുഎഇയിൽ റിലീസ് ചെയ്തെങ്കിലും പിന്നീട് ചില ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിർദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും ചിത്രത്തിന് പിന്നീട് പ്രദർശനാനുമതി നൽകിയില്ല.